പരപ്പനങ്ങാടി പോലീസിനെ വട്ടംക്കറക്കി നൈജീരിയന്‍ ഫുട്‌ബോള്‍ താരം ചീമ

 parappanangadiഅരമണിക്കൂര്‍ ഗതാഗതം സ്‌തംഭിച്ചു
പരപ്പനങ്ങാടി:: കളിക്കളത്തിലെ കരുത്തും ആഫ്രിക്കന്‍ രൗദ്രഭാവവും ഒത്തുചേര്‍ന്ന നൈജീരിയന്‍ ഫുട്‌ബോള്‍ താരം ചീമയെ ഒന്നു കസ്‌റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പരപ്പനങ്ങാടിയിലുണ്ടായ കോലാഹലം ഗംഭീരമായിരുന്നു.

ഇന്ന്‌ രാവിലെ പരപ്പനങ്ങാടി പോലീസ്‌ നടത്തിയ വാഹനപരിശോധനയ്‌ക്കിടയിലാണ്‌ കോര്‍ട്ട്‌ റോഡില്‍ ഗതാഗതമടക്കം സ്‌തംഭിച്ച നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. പോലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ പെറ്റികേസ്‌ പിടിക്കാന്‍ നിന്ന പോലീസുകാരന്‍ സീറ്റ്‌ ബെല്‍റ്റ്‌ ഇടാതെ വന്ന ഒരു കാര്‍ തടഞ്ഞു നിര്‍ത്തിയതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. കാര്‍ യാത്രികന്‌ ചാര്‍ജ്ജ്‌ എഴുതിക്കൊടുക്കുന്നതിനിടെ പിന്‍സീറ്റിലിരുന്നിരുന്ന വിദേശിയെ കണ്ട്‌ പോലീസുകാരന്‍ ഇയാളുടെ രേഖകള്‍ എസ്‌ഐഎ കാണിക്കാന്‍ ആവശയപ്പെടുകയായിരുന്നു. ഇതിനായി ക്യൂവില്‍ നിന്ന നൈജീരിയന്‍ സ്വദേശി ചീമ പെട്ടന്ന്‌ തിരിഞ്ഞോടുകയായിരുന്നു. ഇതോടെ ഇയാളെ പിടികൂടാനായി ബൈക്കിലും ഓടിയും പോലീസുകാരും പിറകെ കുതിച്ചു. എന്നാല്‍ കുതിച്ചുപാഞ്ഞ ചീമയെ അരക്കിലോമിറ്റര്‍ ദൂരെയുള്ള പുത്തരിക്കല്‍ വെച്ച്‌ തടഞ്ഞുനിര്‍ത്തി.

ഇതോടെ ഗതഗതം സ്‌തംഭിക്കുകയും നൂറുകണക്കിനാളുകള്‍ തടിച്ച്‌ കൂടുകയും ചെയ്‌തു. പിന്നീട്‌ കണ്ടത്‌ ആഫ്രിക്കന്‍ കരുത്തും പാവം മലയാളി പോലീസുകാരുമായുള്ള ബലപരീക്ഷണമായിരുന്നു. ഒരു ഓട്ടോറിക്ഷയില്‍ ഇയാളെ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ രണ്ട്‌ പോലീസുകാര്‍ പരിക്കേല്‍ക്കുകയും ചെയ്‌തു. ഇതിനിടെ പോലീസിന്റെ പണിയേറ്റെടുത്ത നാട്ടുകാരില്‍ ചിലര്‍ക്കും പണികിട്ടി. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ ജീപ്പില്‍ കറ്റാന്‍ ത്‌ന്നെ ഏറെ നേരത്തെ മല്‍പ്പിടുത്തം തന്നെ നടത്തേണ്ടിവന്നു.

നൈജീരിയന്‍ ഭാഷ മാത്രം അറിയാവുന്ന ഇയാളെ ചോദ്യം ചെയ്യലും പോലീസിന്‌ കീറാമുട്ടിയായി. തുടര്‍ന്ന്‌ ഇയാള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്‌തിരുന്നവരെയും ചോദ്യം ചെയ്‌തപ്പോഴാണ്‌ ഈ ചീമ ചില്ലറക്കാരനല്ലെന്ന്‌ മനസിലായത്‌. മലബാറിലെ സെവന്‍സ്‌ കളിക്കളങ്ങളെ ഇളക്കി മറിക്കുന്ന മലപ്പുറം സൂപ്പര്‍ സുറ്റുഡിയോയുടെ താരമാണെന്ന്‌ ചീമ. കാസര്‍കോട്‌ വെച്ച്‌ നടക്കുന്ന ഒരു സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ മലപ്പുരത്തു നിന്ന്‌ കളിക്കാര്‍ക്കൊപ്പം തിരിച്ചതായിരുന്നു ചീമ. പരപ്പനങ്ങാടിയില്‍ നിന്ന്‌ ട്രെയിന്‍ കയറാനായിരുന്നു ഇവരുടെ പരിപാടി. ഇതിനിടിയിലാണ്‌ പോലീസിന്റെ കയ്യില്‍ കുടുങ്ങിയത്‌. ചീമയ്‌ക്ക്‌ കേരളത്തില്‍ തങ്ങുവാനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഇതുവരെ കവിഞ്ഞിട്ടില്ല.

ഏതായാലും ചീമയുടെ പേരില്‍ പോലീസ്‌ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‌ തടസം സൃഷ്ടിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്‌. ഇയാളെ കോടതിയില്‍ ഹാജരാക്കും. സിവില്‍പോലീസ്‌ ഓഫിസര്‍മാരായ ഹരിദാസന്‍, ഷിനീഷ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

Share news
error: Content is protected !!
Scroll to Top