റോഡരികില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാലക്കാട്:  റോഡരുകില്‍ യുവതിയെ കൊല്ലപ്പട്ടെ നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുനഗരം ചോറക്കാടാണ് ഇന്ന് രാവിലെ 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലിയല്‍ കണ്ടെത്തിയത്.

ഇവര്‍ തമിഴ് സ്ത്രീയാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് അരികില്‍ നിന്നും വെട്ടുകത്തിയും ഒരു മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

 

ഇന്നലെ രാത്രി എട്ടരമണിയോടെ ഒരു പുരഷനോടൊപ്പം ഇവരെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ആറുമാസം മുന്‍പാണ് ഈ സ്ത്രീ ഈ പ്രദേശത്ത് താമസം തുടങ്ങിയത്.

Share news
error: Content is protected !!
Scroll to Top