Section

malabari-logo-mobile

കോവിഡ് രൂക്ഷമായില്ലെങ്കില്‍ ചലചിത്രമേള നടത്തും: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്

HIGHLIGHTS : Director ranjith balakrishnan taken charge as chairman of kerala chanalchithra academy

തിരുവനന്തപുരം ; കോവിഡ് വര്‍ദ്ധനവില്ലെങ്കില്‍ തീര്‍ച്ചയായും ചലചിത്ര മേള പറഞ്ഞ സമയത്തുതന്നെ നടത്തുമെന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി തെരെഞ്ഞെടുത്ത സംവിധായകന്‍ രഞ്ജിത്. കഴക്കൂട്ടത്തെ കിന്‍ഫ്ര വീഡിയോ പാര്‍ക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസില്‍ എത്തിയാണ് ചുമതലയേറ്റെടുത്തത്.

സംവിധായകന്‍ കമല്‍ ആയിരുന്നു നേരത്തെ അക്കാദമി ചെയര്മാന്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

sameeksha-malabarinews

എന്നാല്‍ ഇതോടൊപ്പം സംഗീത നാടക അക്കാദമി ചെയര്‍മാനായി സിപിഎം സംസ്ഥാന സക്രട്ടറിയേറ്റ് എംജി ശ്രീകുമാറിനെ തീരുമാനിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന ശക്തമായ എതിര്‍പ്പാണ് ഇടതു സാംസ്‌കാരിക പ്രവര്‍ത്തകരില്‍ നിന്നടക്കം ഉയര്‍ന്നത്. എംജി ശ്രീകുമാര്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സംഭവം വിവാദമായതോടെ ഈ നിയമനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഏറ്റവും പുതിയ വിവരം. നേരത്തെ കെപിസിസി ലളിതായായിരുന്നു സംഗീത നാടക അക്കാദമി ചെയര്‍മാന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!