പരപ്പനങ്ങാടിയില്‍ യുവതി പൊള്ളലേറ്റു മരിച്ചു

പരപ്പനങ്ങാടി തീപ്പള്ളലേറ്റു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പരപ്പനങ്ങാടി ശാന്തിനഗര്‍ ചൊവ്വക്കാരന്‍ പുറക്കാട്ട് മുഹമ്മദ് റിയാസിന്റെ ഭാര്യ ഷൗക്കീന(31) ആണ് മരിച്ചത്.

രാമനാട്ടുകരയില്‍ താമസിക്കുന്ന ഇവര്‍ ഒരാഴ്ച മുമ്പാണ് പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ വീടിന് മുകളിലെ ടെറസിന് മുകളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ ഷൗക്കീനയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല

വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുക്കല്‍ സൈദലവി, കമറുന്നിസ എന്നിവരുടെ മകളാണ് ഷൗക്കീന.മക്കള്‍ ജെയ്ഫ, ഡെയ്‌സ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദില്‍ കബറടക്കി

മരണത്തെ സംബന്ധിച്ച് യുവതിയുടെ ബന്ധുക്കളുടെ പരാതി കേള്‍ക്കുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top