“ബെവ്‌കോ പൂട്ടി.. വാറ്റ് തുടങ്ങി” തിരൂരില്‍ 250 ലിറ്റര്‍ വാഷുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍

തിരൂര്‍ : സംസ്ഥാനത്ത് മദ്യശാലകള്‍ പൂര്‍ണ്ണമായും പൂട്ടിയതിന് പിറകെ പലയിടത്തും വാറ്റ് ചാരായനിര്‍മ്മാണം തുടങ്ങി. വാറ്റ്ചാരായം ഉണ്ടാക്കാനുള്ള വാഷ് ഉണ്ടാക്കിസൂക്ഷിച്ചതിന് തിരൂര്‍ വെട്ടം വേമണ്ണ സ്വദേശി അമലത്ത് മണികണ്ഠനെയാണ് ഇന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയതത്.
ഇയാള്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത പറമ്പിലാണ് കുഴിയുണ്ടാക്കി അതില്‍ കന്നാസുകളിലായി വാഷ് സൂക്ഷിച്ചിരുന്നത്. 250 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്.
ഇയാള്‍ നേരത്തേയും നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്.

റെയിഡിന് തിരൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍ നേതൃത്വം നല്‍കി. റെയിഡില്‍ പ്രവിന്റീവ് ഓഫീസര്‍ കെഎം ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയകൃഷ്ണന്‍, മുഹമ്മദലി, അബിന്‍രാജ് എന്നിവര്‍ പങ്കെടുത്തു.
തിരൂര്‍ ഒന്നാംക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top