കാസര്‍കോട്: കാസര്‍കോട് ഇന്നലെ കോവിഡ് സ്ഥരീകരിച്ചവരില്‍ ഒരാള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഈ സ്‌കൂളിലെ 10 എഫില്‍ പഠിച്ചിരുന്ന കുട്ടി പത്ത് എയിലാണ് പരീക്ഷയെഴുതിയത്. ഈ കുട്ടിക്കൊപ്പം പരീക്ഷയെഴുതുകയും, ക്ലാസില്‍ പഠിക്കുകയും ചെയ്ത എല്ലാ സഹപാഠികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവിശ്യപ്പെട്ടിട്ടുണ്ട്.
ഈ കുട്ടിയുടെ പിതാവ് മാര്‍ച്ച് 18നാണ് ദുബായില്‍ നിന്ന് എത്തിയത്. മാര്‍ച്ച് 19ാം തിയ്യതിയാണ് അവസാനമായി ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ നടന്നത്. അതുകൊണ്ട് കൂടുതല്‍ കുട്ടികളിലേക്ക് വൈറസ് ബാധ എത്തിയിട്ടുണ്ടാവില്ലെന്നാണ് പ്രാഥമിക നിഗമനം




