കേരളത്തില്‍ ആദ്യത്തെ കോവിഡ് മരണം സ്ഥരീകരിച്ചു.

കൊച്ചി:  കേരളത്തില്‍ ആദ്യത്തെ കോവിഡ് മരണം സ്ഥരീകരിച്ചു. കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 61 കാരനാണ് മരിച്ചത്. ഇയാള്‍ എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്.
ഇയാള്‍ മാര്‍ച്ച്് 16ാം തിയ്യതിയാണ് ദുബൈയില്‍ നിന്നും നാട്ടിലെത്തിയത്. ഇയാളുടെ ഭാര്യയും എയര്‍പ്പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തിച്ച ഡ്രൈവറും രോഗബാധിതരായി ചികിത്സയിലാണ്.

മരിച്ച മട്ടാഞ്ചേരി സദ്വേശി ഹൃദ്രോഗബാധിതനായിരുന്നു. ഉയര്‍ന്നരക്തസമ്മര്‍ദ്ധവും ഉണ്ടായിരുന്നു. കോവിഡ് ബാധയോടെ ന്യൂമോണിയ പിടിപെട്ടു. വെന്റിലേറ്ററിലായിരുന്നു. ഈ ഘട്ടത്തിലാണ് മരണം സംഭവിച്ചത്. എന്നാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മറ്റുള്ളവര്‍ ആരുടെയും കാര്യത്തില്‍ ആശങ്കയില്ലെന്ന് ചുമതലയുള്ള മന്ത്രി സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞഞു

മൃതദേഹം രാവിലെ തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളോടെയായിരുക്കും മൃതദേഹം സംസ്‌ക്കരിക്കുക. പ്രോട്ടക്കോള്‍ നടപടികള്‍ക്കനിസരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ സാനിധ്യത്തിലാണ് സംസ്‌കാരം നടത്തുക. വളരെ കുറിച്ചുപേര്‍മാത്രമെ ചടങ്ങില്‍ പങ്കെടുക്കകയൊള്ളു. ഉച്ചയോടെ തന്നെ സംസ്‌കാരം നടക്കും

മരിച്ചയാള്‍ നാട്ടില്‍വന്നതിന് ശേഷം താമസിച്ചിരുന്ന ഫ്‌ളാറ്റിന് അടുത്തുള്ളവര്‍ നിരീക്ഷണത്തിലാണ്. ഇയാളെ വീട്ടിലെത്തിച്ച ഡ്രൈവറില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡ്രൈവറുമായി ബന്ധപ്പെട്ട് 40ഓളം പേരും നിരീക്ഷണത്തിലാണ്.

updating….

Share news
error: Content is protected !!
Scroll to Top