തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സാമൂഹ്യവ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനായി റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 165 പേരാണ് ഇപ്പോള്‍ ചികിത്സയിലുണള്ളത്. 1,34,370 പേരാണ് നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്തിന് ഇന്ന് ദുഃഖകരമായ ദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്നെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




