ഏത്തമിടീച്ച സംഭവം എസ് പി യതീഷ് ചന്ദ്രയെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ ലോക്ഡൗണ്‍ ലംഘിച്ച് റോഡരികില്‍ നിന്നവരെ പരസ്യമായി ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യമെന്നാണ് മുഖ്യമന്ത്രി ഇതിനെ കുറിച്ച് പറഞ്ഞത്.

സംഭവത്തില്‍ ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. പൊതുവെ മികച്ച പ്രകടനം നടത്തുന്ന പോലീസിന്റെ യശസ്സിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പോലീസുകാര്‍. ഇതിന് നല്ല സ്വീകാര്യതയുമുണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉത്തരേന്ത്യന്‍ മോഡലിലുള്ള കാടന്‍ ശിക്ഷ രീതികള്‍ നടപ്പിലാക്കലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

Share news
error: Content is protected !!
Scroll to Top