തിരൂർ: സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ബി പി അങ്ങാടി കണ്ണംകുളം പരേതനായ
കാരാട്ടുപറമ്പിൽ അബ്ബാസിന്റെ ഭാര്യ
സുൾഫീന (38) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. തിരൂർ കോട്ട് എ എം യു പി സ്ക്കൂൾ ക്ലർക്ക് ആയ സുൾഫീന സ്ക്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിശ്വാസ് തിയ്യേറ്ററിന്റെ പരിസരത്തു വച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മക്കൾ: സിദ, നൈറ
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



