Section

malabari-logo-mobile

ജോ ബൈഡന്‍ വിജയത്തിനരികില്‍ : പരിഭ്രാന്തനായി ട്രംപ്‌

HIGHLIGHTS : biden closer to vicory

അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിനരികില്‍. വോട്ടെണ്ണല്‍ നീളുമ്പോള്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള 264 ഇലക്ട്രറല്‍ വോട്ടുകള്‍ ഉറപ്പാക്കി.

അതേ സമയം തെരഞ്ഞെടുപ്പ്‌ അട്ടിമിറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ഡൊണാള്‍ഡ്‌ ട്രംപ്‌ രംഗത്തെത്തി. വൈറ്റ്‌ ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ്‌ ട്രംപ്‌ ഈ ആരോപണം ഉയര്‍ത്തിയത്‌. ആരോപണം ഉയര്‍ത്തിമ്പോളും മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ അദ്ദേഹം തയ്യാറായില്ല.ട്രംപിന്റെ ഈ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ്‌ അമേരിക്കയില്‍ ഉയരുന്നത്‌

sameeksha-malabarinews

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന നെവാഡയില്‍ എണ്ണായിരിത്തോളം വോട്ടിന്‌ ബൈഡന്‍ ലീഡ്‌ ചെയ്യുകയാണ്‌. ഇവിടെ വിജയിച്ചാല്‍ ആറ്‌ ഇലക്ടറല്‍ വോട്ടുകൂടി അദ്ദേഹത്തിന്‌ ലഭിക്കും. അതോടെ പ്രസിഡന്റ്‌ ആകാന്‍ ആവിശ്യമായ 270 അംഗങ്ങള്‍ ഉറപ്പാകും.

ട്രംപിന്‌ ഇപ്പോള്‍ 214 അംഗങ്ങളായി. ഇനി അവശേഷിക്കുന്ന നാല്‌ ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ മുഴുവന്‍ വോട്ടകള്‍ ലഭിച്ചാല്‍ മാത്രമെ ട്രംപിന്‌ ജയം ഉറപ്പിക്കാനാകു. എന്നാല്‍ ബൈഡന്‌ നോവഡ കി
ട്ടിയാല്‍ വിജയം ഉറപ്പിക്കാം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!