കൊച്ചി: യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തില്‍ മരിച്ചു. ആലുവ-പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. മാര്‍ച്ച് 26നുണ്ടായ അപകടത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തില്‍ വെച്ചാണ് സുജിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തില്‍ സുജിത്ത് പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളില്‍ സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ഭരതനാട്യം,കര്‍ണാടക സംഗീതം എന്നിവ സുജിത്ത് പഠിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




