Section

malabari-logo-mobile

ആപ്പിള്‍ സര്‍ബത്ത് വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാനും വിശപ്പ് ശമിപ്പിക്കാനും

HIGHLIGHTS : Apple sorbet to quench thirst and quench hunger in summer

ആപ്പിള്‍ സര്‍ബത്ത്: രുചികരവും ഉന്മേഷദായകവുമായ പാനീയം
ചേരുവകള്‍:

2 ആപ്പിള്‍
4 കപ്പ് വെള്ളം
1/2 നന്നാറി സിറപ്പ്
1/4 ടീസ്പൂണ്‍ ഏലയ്ക്കാ പൊടി
1/4 ടീസ്പൂണ്‍ കുങ്കുമപ്പൂവ് (ഓപ്ഷണല്‍)
1/4 പാല്‍
ഐസ് ക്യൂബ്‌സ് (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം:

sameeksha-malabarinews

ആപ്പിള്‍ നന്നായി കഴുകി തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക., ശേഷം മിക്‌സിയുടെ ജാറിലേക്ക് ആപ്പിള്‍ മുറിച്ചതും പാലും വെള്ളവും നന്നാറ സിറപ്പും(മധുരത്തിന് അനുസരിച്ച് ചേര്‍ക്കാം)ചേര്‍ത്ത് തരിയില്ലാതെ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ചെറുതായി നുറിക്കിയ കുറച്ച് ആപ്പിളും ഏലയ്ക്കാ പൊടി, കുങ്കുമപ്പൂ ഐസ് ക്യൂബ്‌സ് എന്നിവയിട്ട് നന്നായി ഇളക്കി യോജിപ്പിച്ച് വിളമ്പാം.

വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാനും വിശപ്പ് ശമിപ്പിക്കാനും ഈ പാനീയം വളരെ നല്ലതാണ്.
ആരോഗ്യ ഗുണങ്ങള്‍:

ആപ്പിള്‍ സര്‍ബത്ത് ദഹനത്തിന് സഹായിക്കുന്നു.
ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.
ഈ പാനീയം തയ്യാറാക്കി രുചിച്ച് നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!