വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

2025-26 വര്‍ഷത്തെ ബിഎസ്സി നേഴ്സിംഗ് (ആയുര്‍വേദം), ബി.ഫാം. (ആയുര്‍വേദം) ഡിഗ്രി കോഴ്സുകളുടെ പ്രവേശനത്തിന് സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം. കേരള ആരോഗ്യസര്‍വ്വകലാശാല (കെയുഎച്ച്എസ്) അംഗീകരിച്ച കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ്. ഓണ്‍ലൈന്‍ വഴിയോ, വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ബന്ധപ്പെട്ട രേഖകള്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ്ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364.

 

Share news
error: Content is protected !!
Scroll to Top