താനൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ‘നല്ലോണം മീനോണം’ വിളവെടുപ്പിന് തുടക്കമായി. 500 കിലോയില്‍ അധികം തിലാപ്പിയ മത്സ്യം വിളവെടുത്തു.
താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ് പരമ്പരാഗത രീതിയില്‍ ചൂണ്ടയിട്ട് മത്സ്യം പിടിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
വാര്‍ഡംഗം ഷബീര്‍ കുഴിക്കാട്ടില്‍, ഫിഷറീസ് ഓഫീസര്‍ സ്‌നേഹ ജോര്‍ജ്, ഫിഷറീസ് പ്രൊമോട്ടര്‍മാരായ ഒ.പി സുരഭില, രേഷ്മ, കവിത തുടങ്ങിയവര്‍ സംബന്ധിച്ചു.
പട്ടരുപറമ്പിലെ നിസാമുദ്ദീന്‍ മംഗലത്തിന്റെ കുളത്തില്‍ നിന്നാണ് വിളവെടുപ്പ് സംഘടിപ്പിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




