യോഗ ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനം

ആരോഗ്യ വകുപ്പിന്റെ കീഴില്‍ വിവിധ സബ്സെന്ററുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യോഗ സെഷനുകള്‍ നടത്തുന്നതിനായി യോഗ ഇന്‍സ്ട്രകടര്‍മാരെ നിയമിക്കുന്നു. അംഗീകൃത യൂനിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച ബി.വൈ.എന്‍.എസ്/ യോഗയില്‍ എം.എസ്.സി, എം.ഫില്‍ അല്ലെങ്കില്‍ യോഗയില്‍ പി.ജി ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 10ന് വൈകീട്ട് നാലിനകം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റിലോ 0483-730313,8589050075 എന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

Related Articles