Section

malabari-logo-mobile

നിലമ്പൂരില്‍ ഉല്ലാസയാത്രസംഘത്തിന്റെ കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

HIGHLIGHTS : നിലമ്പൂര്‍ : അകമ്പാടം നായാടംപൊയിലില്‍ മലയോരപാതയില്‍

നിലമ്പൂര്‍ : അകമ്പാടം നായാടംപൊയിലില്‍ മലയോരപാതയില്‍ ഉല്ലാസസംഘം സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ വിദ്യാര്‍ത്ഥിനി മരിച്ചു.

.അകമ്പാടം പാലോട്ടില്‍ അബ്ദുറഹിമാന്റെ മകളും പാലേമട് ശ്രീ വിവേകാനന്ദ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ റാഷിദ(26) ആണ് മരിച്ചത്.

sameeksha-malabarinews

സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറഞ്ഞിരുന്നു. ഈ കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശികളായ റൗഫ്(27), റിഷാദ്(27) ഇക്ബാല്‍(30), ഗഫൂര്‍(28) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അകമ്പാടത്തുനിന്നും നിലമ്പൂരിലേക്ക് വരികയായിരുന്ന ഫാത്തിമ റാഷിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ എതിരെ വന്ന ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ റാഷിദ തൊട്ടടുത്ത വനഭുമിയിലേക്ക് തെറിച്ചുവീണു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

രോഷാകുലരായ നാട്ടുകാര്‍ ഇന്നോവയിലുണ്ടായിരുന്ന രണ്ടുപേരെ തടഞ്ഞുവെച്ചു. പിന്നീട് പോലീസെത്തിയാണ് ഇവരെ കൊണ്ടുപോയത് കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!