രണ്ടാംമൂഴം സിനിമയാക്കുന്നത് തടയണം;ശ്രീകുമാറിനെതിരെ എംടി സുപ്രീംകോടതിയെ സമീപിച്ചു

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ സുപ്രീംകോടതിയെ സമീപിച്ച് എംടി വാസുദേവന്‍ നായര്‍. രണ്ടാംമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ തടയണം എന്നാവശ്യപ്പെട്ടാണ് എം ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടണമെന്ന ശ്രീകുമാറിന്റെ ആവശ്യം ഹൈക്കോടതി നേരത്തെതന്നെ തള്ളിയിരുന്നു.

കോഴിക്കോട് മുന്‍സിഫ് കോടതയിലാണ് എം ടി ആദ്യം ശ്രീകുമാര്‍ മേനോനെതിരെ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഇതും തള്ളി. ഇതിനുപിന്നാലെയാണ് ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. കേസ് നിലവില്‍ മുന്‍സിഫ് കോടതിയില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് എംടി തടസ ഹര്‍ജി നല്‍കിയത്.

Related Articles