Section

malabari-logo-mobile

ബാംഗ്ലൂരില്‍ നിന്ന് മലബാറിലേക്ക് മറ്റൊരു വണ്ടികൂടി ഇന്ന് ഓടി തുടങ്ങി

HIGHLIGHTS : കോഴിക്കോട് : കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച യശ്വന്ത്പൂര്‍ മംഗലാപുരം പ്രതിവാര എക്‌സ്പ്രസ്സ് ഇന്ന് രാവലെ 11.30 മണിക്ക് കേന്ദ്രറെയില്‍വേ മന്ത്രി മല്ലിക...

train 1കോഴിക്കോട് : കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച യശ്വന്ത്പൂര്‍ മംഗലാപുരം പ്രതിവാര എക്‌സ്പ്രസ്സ് ഇന്ന് രാവലെ 11.30 മണിക്ക് കേന്ദ്രറെയില്‍വേ മന്ത്രി മല്ലികാര്ജ്ജുന ഖാര്‍ഗെ ഫഌഗ് ഓഫ് ചെയ്തു.ചടങ്ങില്‍ പെട്രേളിയം മന്ത്രി വീരപ്പമൊയ്‌ലി ഗതാഗതമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ന്യൂനപക്ഷമന്ത്രി കെ റഹ്മാന്‍ഖാന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രഖ്യാപനം നടന്നിട്ട് ഏറെ നാളെയാങ്ങിലും റൂട്ട് മാറ്റാനുള്ള കര്‍ണാടക ലോബിയുടെ ശ്രമാമാണ് ഈ വണ്ടിയുടെ ഉദ്ഘാടനം വൈകിച്ചത്. കര്‍ണാടക്കായി ട്രെയി്ന്‍ പ്രഖ്യാപിച്ചിട്ട് ഗുണം മുഴുവന്‍ കേരളത്തിനും തമിഴ്‌നാടിനുണന്നായിരുന്നു ഇവരുടെ ആരോപണം. അതിരനാല്‍ പാലക്കാട് വഴിയോടാതെ അരസിക്കരെ ഹാസന്‍ വഴി ട്രെയിന്‍ തിരിച്ചുവിടാനുള്ള ശ്രമമാണ് നടന്നത്..

sameeksha-malabarinews

ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 11.45 ന് യശ്വന്തപൂരില്‍ നിന്ന് പുറപ്പെടുന്ന 16565 വണ്ടി അടുത്തദിവസം രാവിലെ5.40 ന് മംഗലാപുരം സെന്‍ട്രലിലെത്തും. തിരിച്ച് 16566 നമ്പര്‍ വണ്ടിയായി തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെട്ട് ചെവ്വാഴ്ച ഉച്ചക്ക് 12.30 ന് യശ്വന്തപൂരെത്തും

കാസര്‍കോട്.കണ്ണുര്‍, തലശ്ശേരി, വടകര, കോഴിക്കോട്. തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരൂപ്പൂര്‍, ഈറോഡ്, സേരം, കുപ്പം, ബങ്കാര്‍പ്പേട്ട്, കെ ആര്‍ പുര, ബാനസ് വാടി ഇന്നിവടങ്ങളില്‍ ഈ വണ്ടി നിര്‍ത്തും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!