മുംബൈ കെട്ടിട ദുരന്തം; 9 സ്ത്രീകളുള്‍പ്പെടെ മരണം 25

Mumbai-DockyardRd-collapse-Paragമുംബൈ : അഞ്ച് നില കെട്ടിടം തകര്‍ന്ന് മുംബൈയില്‍ 9 സ്ത്രീകളുള്‍പ്പെടെ 25 പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഇനിയും 36 പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. കെട്ടിടത്തില്‍ കുടങ്ങി കിടന്ന 40 പേരെ രക്ഷപ്പെടുത്തി.

സംഭവത്തില്‍ അശോക് മെഹ്ത എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 6.25 ഓടെയാണ് 33 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം തകര്‍ന്നത്. 21 കുടുംബങ്ങളാണ് ഇതില്‍ താമസിച്ചിരുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണ മുംബൈയിലെ ഡോക്കിയാഡ് റോഡിലുള്ള കെട്ടിടമാണ് തകര്‍ന്നത്.

ഈ കെട്ടിടത്തില്‍ കൂടുതലായും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരാണ് താമസിച്ചിരുന്നത്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top