Section

malabari-logo-mobile

എയര്‍ ഇന്ത്യയുടെ വിവേചനത്തിനെതിരെ കെ എം സി സി പ്രധാനമന്ത്രിക്ക് നിവേദനം നല്കി

HIGHLIGHTS : ദോഹ: ഗള്‍ഫ് പ്രവാസികളോട് എയര്‍ ഇന്ത്യ സ്വീകരിക്കുന്ന വിവേചനത്തിനെതിരെ ഖത്തര്‍ കെ എം സി സി

Qatarദോഹ: ഗള്‍ഫ് പ്രവാസികളോട് എയര്‍ ഇന്ത്യ സ്വീകരിക്കുന്ന വിവേചനത്തിനെതിരെ ഖത്തര്‍ കെ എം സി സി ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര- കേരളാ മന്ത്രിമാര്‍ക്കും നിവേദനം നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ നിരന്തരമായി തുടരുന്ന ക്രൂരമായ സമീപനത്തിനെതിരെയാണ് ഗള്‍ഫിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കേരളാ മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ ഘടകം ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, വ്യോമയാന വകുപ്പു മന്ത്രി അജിത് സിംഗ്, വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ വകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പ്രവാസി വകുപ്പുമന്ത്രി കെ സി ജോസഫ് എന്നിവര്‍ക്ക് നിവേദനം നല്‍കിയത്.
ഉത്സവ അവസരങ്ങളിലും വിശേഷ സന്ദര്‍ഭങ്ങളിലും നിരക്ക് കുത്തനെ ഉയര്‍ത്തുക, ബാഗേജ് അലവന്‍സ് 40-ല്‍ നിന്ന് 20 കിലോ ആക്കി കുറക്കുക, ചില റൂട്ടുകളില്‍ യാതൊരു അറിയിപ്പുമില്ലാതെ സര്‍വ്വീസ് റദ്ദാക്കുക തുടങ്ങിയവ ഏറെക്കാലമായി ഗള്‍ഫിലെ സാധാരണക്കാരായ യാത്രക്കാരോട് ചെയ്യുന്ന അനീതിയാണെന്ന് ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് പി എസ് എച്ച് തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ട്രഷറര്‍ തായമ്പത്ത് കുഞ്ഞാലി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
‘കഴിഞ്ഞ ദിവസവും മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് റദ്ദാക്കുകയുണ്ടായി. യാത്രക്കാര്‍ മണിക്കൂറുകളാണ് എയര്‍പോര്‍ട്ടില്‍ കാത്തുകിടന്നത്. ഗള്‍ഫിലെ പ്രവാസികളില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അവര്‍ക്ക് ആശ്രയിക്കാനുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ വിമാന സര്‍വ്വീസാണ്.
ആ നിലക്ക് അവരെ പരിഗണിക്കുന്നതിനു പകരം നിരന്തരം അവഗണന ഏറ്റുവാങ്ങുകയാണ്. മാത്രമല്ല നമ്മുടെ സമ്പദ്ഘടനയ്ക്ക് ഏറെ മുതല്‍ക്കൂട്ടായ ഒരു സമൂഹത്തോടാണ് ഇത്തരമൊരു വിവേചനമെന്നത് നാം ഗൗരവത്തോടെ കാണണം.’ പി എസ് എച്ച് തങ്ങള്‍ പറഞ്ഞു.
ഇത്തരം അനീതിക്കെതിരെ ഗള്‍ഫിലെ വിവിധ കെ എം സി സി ഘടകങ്ങള്‍ ഒരുമിച്ച് നിയമ നടപടിക്ക് ഒരുങ്ങുന്നുണ്ടെന്നും തങ്ങള്‍ അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കെ എം സി സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്റെ നേതൃത്വത്തില്‍ ദല്‍ഹിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ.  ഹാരിസ് ബീരാന്‍ മുഖേനയാണ് സുപ്രിം കോടതിയെ സമീപിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!