Section

malabari-logo-mobile

എല്‍പിജിക്കും ഡീസലിനും വില കൂട്ടാന്‍ ശുപാര്‍ശ

HIGHLIGHTS : ദില്ലി: പാചക വാതകത്തിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. പാചക വാതകത്തിന് 6 രൂപയും ഡീസലിന് 4 രൂപയും

Diesel-LPG-ratesദില്ലി: പാചക വാതകത്തിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. പാചക വാതകത്തിന് 6 രൂപയും ഡീസലിന് 4 രൂപയും വര്‍ദ്ധിപ്പിക്കാനാണ് കരീത്് പരേഖ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അതേ സമയം ഡീസല്‍ വിലയില്‍ ഉടന്‍ വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കിയതിന് അടുത്ത ദിവസം തന്നെ വില വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശയുമായാണ് സമിതി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ബാധ്യത മറി കടക്കാന്‍ ഡീസലിന് ഉടന്‍ തന്നെ 4 രൂപ വര്‍ദ്ധിപ്പിക്കണമെന്നും ഇതിന് പുറമെ മാസം തോറും ഒരു രൂപ വര്‍ദ്ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. നിലവില്‍ 50 പൈസ വീതം പ്രതിസമാസം ഡീസലിന് വില വര്‍ദ്ധിപ്പിക്കുന്നുണ്ട്.

sameeksha-malabarinews

പാചക വാതകത്തിന് 100 രൂപ വര്‍ദ്ധിപ്പിക്കണമെന്നും അടുത്ത മൂന്ന് വര്‍ഷത്തേക്ക് പാചക വാതകത്തിന് 25 ശതമാനം വില വര്‍ദ്ധിപ്പിക്കണമെന്നും സബ്‌സിഡി പൂര്‍ണ്ണമായും എടുത്തു കളയണമെന്നുമാണ് ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ പൊതു വിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് രണ്ടു രൂപ വര്‍ദ്ധിപ്പിക്കണമെന്നും 2014 ഏപ്രിലില്‍ രണ്ടു രൂപ കൂടി വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. രൂപയുടെ മൂല്യം ഉയര്‍ത്താനും ധനകമ്മി കുറക്കുന്നതിനും വിലവര്‍ദ്ധന അത്യാവശ്യമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അതേസമയം സമിതിയുടെ ശുപാര്‍ശയെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!