Section

malabari-logo-mobile

താനൂര്‍ ബസ്സപകടം അമിത വേഗതയെന്ന് അനേ്വഷണ റിപ്പോര്‍ട്ട്

HIGHLIGHTS : താനൂര്‍ : താനൂരിലെ മുക്കോലയില്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് 8 പേര്‍ മരിക്കാനിടയായ

Tanur-accident-11-copyതാനൂര്‍ : താനൂരിലെ മുക്കോലയില്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് 8 പേര്‍ മരിക്കാനിടയായ അപകടത്തിന് കാരണം ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അനേ്വഷണ റിപ്പോര്‍ട്ട്. അപകടത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കാനിടയായത് ഓട്ടോറിക്ഷയില്‍ കൂടുതല്‍ ആളുകള്‍ കയറിയതിനാലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേര്‍ മാത്രം യാത്ര ചെയ്യാവുന്ന ഓട്ടോറിക്ഷയില്‍ 10 പേര്‍ ഉണ്ടായിരുന്നു. അപകടത്തിന് തൊട്ട് മുമ്പ് 2 പേര്‍ വഴിയില്‍ ഇറങ്ങിയിരുന്നു. അപകടം നടക്കുമ്പോള്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന 8 പേരും മരണപ്പെടുകയായിരന്നു. അതുകൊണ്ടു തന്നെ ഓട്ടോ ഡ്രൈവറും കുറ്റവിമുക്തനല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

അതേസമയം അപകടത്തില്‍ പെട്ട ബസിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്താനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും കസ്റ്റഡിയില്‍ എടുക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനാല്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അധികാരം ഉപയോഗിച്ച് ബസിന്റെ പെര്‍മിറ്റും ഫിറ്റ്‌നസും റദ്ധാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ അപകടത്തില്‍ പെട്ട ബസിന് ഇന്‍ഷുറന്‍സ് കമ്പനിയുടെ കവറിങ് നോട്ട് മാത്രമാണ് കണ്ടെത്താനായത്. ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കുന്നതിന് മുമ്പ് കിട്ടുന്നതാണ് ഈ കവറിങ് നോട്ട്. എന്നാല്‍ ഈ കവറിങ് നോട്ടിന് സാധ്യതയില്ലെന്ന#ാണ് പിന്നീട് നടത്തിയ അനേ്വഷണത്തില്‍ തെളിഞ്ഞത്. ഇതോടു കൂടി ബസിന് ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന്് ആര്‍ടിഒ അജിത്ത് കുമാര്‍ പറഞ്ഞു.

sameeksha-malabarinews

കഴിഞ്ഞ മാസം 30 നാണ് ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് താനൂരില്‍ 8 പേര്‍ മരണപെട്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!