Section

malabari-logo-mobile

മഞ്ഞപ്പനിക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്

HIGHLIGHTS : Yellow fever vaccination

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മഞ്ഞപ്പനിക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ജൂലൈ 25 മുതല്‍ കൊടുത്തു തുടങ്ങും. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കുത്തിവയ്പ്പ് ലഭ്യമാണ്. ഒരു ദിവസം 20 ആളുകള്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണന ക്രമം അനുസരിച്ചാണ് കുത്തിവയ്പ്പ് നല്‍കുക. കുത്തിവയ്പ്പ് കൊടുക്കുന്ന സ്ഥലം : ലെക്ചര്‍ തിയേറ്റര്‍ കോംപ്ലക്‌സ് (മോര്‍ച്ചറിക്കു സമീപം).

കുത്തിവയ്പ്പ് ആവശ്യമായ ആളുകള്‍, അവരുടെ പേര്, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, യാത്ര ചെയ്യുന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ yfvccalicutgmc@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. കുത്തിവയ്പ്പ് ഫീസ് 300 രൂപ ക്യാഷായി കരുതേണ്ടതാണ്.

sameeksha-malabarinews

ഗര്‍ഭിണികള്‍, ഒന്‍പത് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍, പ്രതിരോധശേഷി കുറവുള്ളവര്‍, മുട്ടയോട് അലര്‍ജിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഈ വാക്‌സിന്‍ നല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848491852 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ ബന്ധപ്പെടാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!