മണിപ്പൂര്‍ കൂട്ടബലാത്സംഗം: ആറ് പേര്‍ അറസ്റ്റില്‍

ഡല്‍ഹി: മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിനിരകളാക്കുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ ആറ് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണെന്നാണ് വിവരം. രണ്ട് പേരെ ഇന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ നാല് പേരെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. 45കാരിയെ നഗ്‌നയാക്കി തീകൊളുത്തിക്കൊന്നുവെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. മെയ് ആറിന് മണിപ്പൂരിലെ തൗബാലിലാണ് സംഭവം നടന്നത്. യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് 45കാരിയുടെ കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് ഏഴിനാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുന്നത്.

രണ്ട് കുക്കി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വിവരവും ഇന്ന് പുറത്തുവന്നു. യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇതേ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ക്രൂരമായ കൊലപാതക വാര്‍ത്ത പുറത്തുവന്നത്.

ഇംഫാലിലെ ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കി തട്ടിക്കൊണ്ടുപോയാണ് ഇരുവരെയും കൂട്ട ബലാത്സംഗം ചെയ്ത് കൊലപെടുത്തിയത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം കലാപകാരികള്‍ ആണ് യുവതികള്‍ക്ക് നേരെ ക്രൂരമായ അക്രമം നടത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top