ബാഗ്ദാദ്: ഐസിസ് തീവ്രവാദികള്‍ പിടികൂടിക്കൊണ്ടിരിക്കുന്ന യസീദി സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുന്നതായും ലൈംഗിക അടിമകളായി വില്‍ക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്ക് പുറമെ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു.
ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതെസമയം ഈ ചിത്രങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.
ഐസില്‍ ഭരണം പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്നുള്ള യസീദികളും ക്രിസ്ത്യാനികളും കുര്‍ദ്ദ് വംശജരും കൂട്ടപ്പാലായനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്ന് പിടികൂടപ്പെടുന്ന യസീദി പുരുഷന്‍മാരെ അപ്പോള്‍ തന്നെ വധിക്കുകയും കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയകള്‍വഴി ഇപ്പോള്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന്റേതാണെന്ന് ചില മാധ്യമങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
അതെസമയം യസീദികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ ഇടപെടാത്തതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.




