തിരു: യന്ത്രതകരാറുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ദുബൈയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സപ്രസ്സ് വിമാനം തിരച്ചിറക്കി. 182 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം ഒരു മണിക്കൂര്‍ പറന്നശേഷമാണ് തിരിച്ചിറക്കിയത്. ചൊവ്വാഴ്ച രാത്രി 10.20ഓടെയാണ് വിമാനം വീണ്ടും ലാന്‍ഡ് ചെയ്തത്.
വൈകീട്ട് 4.30 ന് പുറപ്പടേണ്ട ഈ വിമാനം അപ്പോള്‍തന്നെ എന്‍ജിന് തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തകരാര്‍ പരിഹരിച്ചിരുന്നു. പിന്നീട് 7.52ഓടെ വീണ്ടും യാത്ര തിരിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും യന്ത്രതകരാര്‍ കണ്ടതോടെ വിമാനം തിരിച്ചിറക്കണമെന്ന് പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയാരുന്നു.
വിമാനത്തിലെ യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി. ഇവരെ ബുധനാഴ്ച രാവിലെ 6.30ഓടെ മറ്റൊരു വിമാനത്തില്‍ ദുബൈയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു




