![]()
ദില്ലി : പതിനാലു വര്‍ഷമായി നിരാഹാരംസമരം നടത്തുന്ന ഇറോം ശര്‍മ്മിളയെ മോചിപ്പിക്കണമെന്ന് മണിപ്പൂര്‍ കോടതി. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണേ് ഇറോം ശര്‍മ്മിള. മണിപ്പൂരില്‍ സൈന്യത്തിന് അനുവദിച്ച പ്രത്യകേ അധികാരനിയമം നിരോധിക്കണമെന്നാവിശ്യപ്പെട്ടാണ് ഇറോം ശര്‍മ്മിള സമരം ചെയ്തു വരുന്നത്.
ഇറോം ശര്‍മ്മിളക്കെതിരെ ആത്മഹത്യകുറ്റം നിലനില്‍ക്കില്ലെന്നും മറ്റൊരും കേസും നിലവിലില്ലെങ്ങില്‍ കസ്റ്റഡിയില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇംഫാല്‍ ഈസ്റ്റ് സെഷന്‍സ് കോടതി ജഡ്ജ് എ ഗുണേശ്വറിന്റെതാണ് ഈ ഉത്തരവ്.
2012 വാണ് ഇറോം ശര്‍മ്മിളക്കെതിരെ ആത്മഹത്യകുറ്റം ചുമത്തിയത്. ഇതിനെതിരെ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 2011 മുതല്‍ ഇവരെ മോചിപ്പിച്ചയുടന്‍ അറസ്റ്റ് ചെയ്യുകയാണ് പതിവ്




