വ്യാപാരികളുടെ കടയടപ്പുസമരം തുടങ്ങി

images copyimages copyimages copyതിരു: സംസ്ഥാനത്ത് വ്യാപാരികള്‍ വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടയടപ്പുസമരം തുടങ്ങി. ഒരുവിഭാഗം വ്യാപരികളെ സമരത്തില്‍ പങ്കെടുക്കുന്നൊള്ളു. സപൈകോ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയും ഇന്നു പണിമുടക്കും. വ്യാപാരികളുടേത് സൂചനാ പണിമുടക്കും സപ്ലൈകോ ജീവനക്കാരുടേത് അനിശ്ചിതകാല പണിമുടക്കുമാണ്.

വ്യാപാരി സമരത്തെ പിന്‍തുണയ്ക്കുമെങ്കിലും ഇന്ന് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

അതെസമയം ഇടത് അനുകൂല വ്യാപാരി വ്യവസായി സമിതിയും കോണ്‍ഗ്രസ് അനുകൂല വ്യാപാരി വ്യവസായി കോണ്‍ഗ്രസും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസന്‍കോയ വിഭാഗവും ഇന്നത്തെ സമരവുമായി സഹകരിക്കില്ല.

Share news
error: Content is protected !!
Scroll to Top