മഞ്ചേരിയില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ഒളിവില്‍

bloody-knifeമഞ്ചേരി: ഭാര്യയെ കത്തികൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ഒളിവില്‍ തമിഴ്‌നാട് തിരുന്നല്‍വേലി ശങ്കരന്‍കോവില്‍ തേവര്‍കുളം ഷണ്‍മുഖവേല്‍ മകന്‍ മഹേഷ് (26) ആണ് ഭാര്യ സെല്‍വി (22)യെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇരുവരും ആനക്കയം ചെക്ക്‌പോസ്റ്റില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു. 3 വര്‍ഷം മുമ്പ് വിവാഹിതയായ ഇവര്‍ക്ക് കുട്ടികളില്ല. ഗുരുതരമായ പരിക്കേറ്റ സെല്‍വിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹേഷിനെതിരെ മഞ്ചേരി പോലീസ് വധശ്രമത്തിന് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top