നീണ്ട ഇടവേളക്ക് ശേഷം ഗൗതമി തിരിച്ചുവരുന്നു

Gauthami (1)നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതമി സിനിമയിലേക്ക് തിരിച്ചെത്തുന്നു. 15 വര്‍ഷമായി അസുഖത്തെ തുടര്‍ന്നും, മറ്റ് ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നും ഗൗതമി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. മലയാളത്തിലെ സൂപ്പര്‍ഹിറ്റായ ‘ദൃശ്യം’ എന്ന സിനിമയുടെ തമിഴ് റീമേക്കിലാണ് ഗൗതമി വേഷമിടുന്നത്. ദൃശ്യത്തില്‍ മീനചെയ്ത കഥാപാത്രമായാണ് ഗൗതമി വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നത്.

അതേസമയം ഗൗതമിയുടെ തിരിച്ചു വരവ് ഭര്‍ത്താവ് കമല്‍ഹാസനോടൊപ്പമാണെന്നതാണ് മറ്റൊരു പ്രതേ്യകത. കമല്‍ തന്നെയാണ് ഈ ചിത്രത്തില്‍ ഗൗതമിയുടെ നായകന്‍. ഇത് അഞ്ചാം തവണയാണ് ഗൗതമിയും, കമല്‍ഹാസനും ഭാര്യാ-ഭര്‍ത്താക്കന്‍മാരായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്.

ഏതായാലും ഗൗതമിയുടെ തിരിച്ചുവരവ് അവരുടെ ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top