ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായി

download (1) copyദില്ലി: ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നേഴ്‌സിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി ഒബ്‌റോയ് ഹോട്ടലില്‍ വെച്ചാണ് ഇരുപത്തിയേഴുകാരിയായ നേഴ്‌സ് കൂട്ടമാനഭംഗത്തിനിരയായത്. രോഗബാധിതയായ ഒരു സ്ത്രീയെ പരിചരിക്കാനെത്തിയതായിരുന്നു നേഴ്‌സ്. രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

അതേസമയം ഇക്കാര്യം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് ഭര്‍ത്താവിനോട് കാര്യം പറയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ നീരജ് (25), രാജന്‍ (23) എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

രോഗിയെ പരിചരിക്കാനായി നീരജ് എട്ട് വര്‍ഷവും, രാജന്‍ 6 മാസമായും ഒപ്പമുണ്ട്. നേഴ്‌സിനെ പീഡിപ്പിച്ച സംഭവത്തില്‍ എല്ലാ സഹകരണവും ഹോട്ടലിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top