Section

malabari-logo-mobile

ആര്‍ ടി ഒ ഓഫീസുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം

HIGHLIGHTS : ദില്ലി: ആര്‍ ടി ഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ആര്‍ ടി ഒ ഓഫീസുകള്‍ക്ക് പകരം ഫലപ്രദമായ സംവിധാനമാണ് വേണ...

downloadദില്ലി: ആര്‍ ടി ഒ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ആര്‍ ടി ഒ ഓഫീസുകള്‍ക്ക് പകരം ഫലപ്രദമായ സംവിധാനമാണ് വേണ്ടതെന്നും ആര്‍ ടി ഒ ഓഫീസുകളെ ഭരിക്കുന്നത് പണമാണെന്ന് മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന നിയമത്തില്‍ കാതലായ ഭേദഗതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. കാലഹരണപ്പെട്ട വ്യവസ്ഥകള്‍ എടുത്തുകളയുന്നതിനാണ് ഭേദഗതികളെന്നും നടപടികള്‍ ലളിതമാക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

പുതിയ സംവിധാന പ്രകാരം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ വീടുകളില്‍ നോട്ടീസ് എത്തിക്കുമെന്നും കോടതിയില്‍ കേസ് പരാജയപ്പെട്ടാല്‍ 3 മടങ്ങ് പിഴ കൊടുക്കണമെന്നും നഗരങ്ങളിലെ ട്രാഫിക് മെച്ചപ്പെടുത്താന്‍ ബ്രിട്ടീഷ് മോഡല്‍ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നല്‍കി പുറമെ നിന്നുള്ള ഇടപെടലുകള്‍ ലൈസന്‍സ് വിതരണം ചെയ്യുന്നതിനടക്കം ഒഴിവാക്കാനും, ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കാനുള്ള നിര്‍ദ്ദേശങ്ങളും ഭേദഗതിയില്‍ ഉണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!