ശകുന്തളയെ കൊന്നത് ക്ഷേത്രപൂജാരി

Untitled-2 copyകുണ്ടോട്ടി: കുറ്റിയാടി പുഴയില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ കുണ്ടോട്ടി അരൂര്‍ സ്വദേശി ശകുന്തളയെ കൊന്നത് താനാണെന്ന് ആന്തിയൂര്‍ കുന്ന് ക്ഷേത്രത്തിലെ പൂജാരി ദുര്‍ഗ്ഗ പ്രസാദ് പോലീസിനോട് സമ്മതിച്ചു സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാനാണത്രെ ശകുന്തളയെ കൊലപ്പെടുത്തിയത്.
ശകുന്തളയുടെ വീട്ടുവളപ്പില്‍ നിധി മറഞ്ഞിരിക്കുന്നുണ്ടെന്നും ഇത് കണ്ടെത്താന്‍ പൂജ നടത്താന്‍ കുറ്റിയാടിയിലേക്ക് വരുത്തിയശേഷം ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും കൈവശപ്പെടുത്താന്‍ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തകുയായിരുന്നു
സ്‌കൂളിലെ പാചകതൊഴിലാളിയായ ശകുന്തളയെ കഴിഞ്ഞ 12ാം തിയ്യതി മുതലാണ് കാണാതായത്. 16ാം തിയ്യതി കുറ്റിയാടി പുഴയുടെ സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ശകുന്തളയുടേതാണന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിന് പോയതാണെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതും ക്ഷേത്രം കേന്ദ്രീകരിച്ചായിരുന്നു. ഈ ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് കുറ്റിയാടി സ്വദേശിയാണെന്നതും പോലീസിന്റെ സംശയം ദുര്ഗ്ഗപ്രസാദിലേക്ക് നീണ്ടത്. ശകന്തളുയുടെ മൃതദേഹം തിരച്ചറിഞ്ഞ ദിവസം തന്നെ ദുര്‍ഗ്ഗപ്രസാദിനെ കസ്റ്റജിയിലെടുത്തിരുന്നു
ഇയാള്‍ ഒന്നര വര്‍ഷമായി ആന്തിയൂര്‍ക്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പൂജാരിയാണ്..

Share news
error: Content is protected !!
Scroll to Top