കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ അടി

വിസിക്കും പിവിസിക്കും സിന്‍ഡിക്കേറ്റ് അംഗത്തിനും പരിക്ക്pvc   തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കുറച്ചകാലങ്ങളായി വിസിയും സിന്‍ഡിക്കേറ്റും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ കയ്യാങ്കളിയിലേക്ക് തിങ്കളാഴ്ച നടന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിനിടെ അംഗങ്ങളും വിസിയും തമ്മില്‍ നടന്ന വാഗ്വാദം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തില്‍ വിസിക്കും പിവിസി കെ രവീന്ദ്രനും പരിക്കേറ്റു ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിന്‍ഡിക്കേറ്റിലെ മുസ്ലീംലീഗ് അംഗമായ പിഎം സലാഹുദ്ധീനെ പരിക്കേറ്റതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിന്‍ഡിക്കേറ്റ് യോഗം തുടങ്ങിയതു തന്നെ തര്‍ക്കങ്ങളോടെയായിരുന്നു. കഴിഞ്ഞ യോഗത്തിലെ മിനിറ്റ്‌സ് തയ്യാറാക്കിയത് ചട്ടവിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും അംഗങ്ങള്‍ പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ബഹളത്തിനിടെ കഴിഞ്ഞ യോഗത്തിന്റെ മിനുറ്റ്‌സും തിങ്കളാഴ്ചത്തെ യോഗത്തിന്റെ അജണ്ടയും പാസായതായും യോഗം നിര്‍ത്തിവെച്ചതായി വിസി പ്രഖ്യാപിച്ചു.

ഇതിനുശേഷം പുറത്ത് കടക്കാന്‍ ശ്രമിച്ച വിസിയെയുയം പിവിസിയെയും വാതിലടച്ച് സിന്‍ഡിക്കേറ്റംഗങ്ങള്‍ തടയുകയായിരുന്നു. ഇതിനിടിയിലാണ് പിവിസിക്ക് പരിക്കേറ്റത്. തുടര്‍ന്ന് സര്‍വ്വകലാശാലയിലെ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെത്തി പരിശോധിച്ച് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

സര്‍വ്വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് വിസിയുമായി സിന്‍ഡിക്കേറ്റംഗങ്ങള്‍ കയ്യാങ്കളിയുണ്ടാവുന്നത്.

Share news
error: Content is protected !!
Scroll to Top