യെമനില്‍ നിന്ന്‌ 469 മലയാളികള്‍ നാട്ടിലെത്തി

500x500xnews-6000-indians-still-stuck-in-yaman-hopes-still-alive-1-96688-96688-yemen-in-full-swing.jpg.pagespeed.ic.ykaH9seK4Eയുദ്ധകലുഷിതമായ യെമനില്‍ നിന്ന്‌ ഇന്നലെ വൈകിട്ടോടെ 440 ഇന്ത്യക്കാരെക്കൂടി രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന്‌ സംസ്ഥാന പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ്‌ അറിയിച്ചു. ഏദന്‍ തുറമുഖത്തുനിന്ന്‌ കപ്പല്‍മാര്‍ഗം ഇന്നലെ (ഏപ്രില്‍ നാല്‌) പുറപ്പെട്ട 440 പേരും സന വിമാനത്താവളത്തില്‍ നിന്ന്‌ ഇന്ന്‌ (ഏപ്രില്‍ അഞ്ച്‌) പുറപ്പെടുന്ന ഏകദേശം 350 പേരും ജിബൂത്തിയിലെത്തും. ജിബൂത്തിയില്‍ നിന്ന്‌ രണ്ട്‌ വിമാനങ്ങളിലായി ഇവരെ ഇന്ത്യയിലെത്തിക്കും.
യെമനില്‍ നിന്ന്‌ ഇതുവരെ 469 മലയാളികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ ഒന്നിന്‌ 151 ഉം മൂന്നാം തീയതി 81 ഉം നാലാം തീയതി 148 ഉം മലയാളികള്‍ കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ മുംബൈ വിമാനത്താവളത്തില്‍ ഒന്നാം തീയതി 33 ഉം മൂന്നാം തീയതി 56 ഉം മലയാളികള്‍ എത്തി. നാട്ടിലെത്തിയ 469 പേരെയും സുരക്ഷിതരായി അവരവരുടെ വീട്ടിലെത്തിക്കാന്‍ നോര്‍ക്ക എല്ലാ നടപടികളും സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top