അതിഥി വേഷങ്ങള്‍ ചെയ്യില്ല; ആസിഫ് അലി

asifaliആസിഫ് അലി പതിയെ പിടച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്. സപ്തമശ്രീ തസ്‌കരയിലും യൂ ടൂ ബ്രൂട്ടസിലും കണ്ടത് അതിന്റെ ചെറിയ ശ്രമങ്ങളാണ്. ഇനി സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തുമെന്ന് ആസിഫ് അലി അടുത്തിടെ നല്‍കി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ചില തീരുമാനങ്ങള്‍ നടന്‍ കൈക്കൊണ്ടിട്ടുണ്ട്. അതിലൊന്ന് ഇനി അതിഥി വേഷങ്ങള്‍ ചെയ്യില്ല എന്നാണ്. അതിനുള്ള കാരണവും ആസിഫ് അലി വ്യക്തമാക്കി.

മുമ്പ് എന്റെ കഥാപാത്രത്തെയല്ല, കഥ നോക്കിയാണ് സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ തനിയ്ക്ക് പലപ്പോഴും പേടിപ്പെടുത്തുന്ന വില്ലന്റെയും, അവസാനം സസ്‌പെന്‍സ് കൊണ്ടുവരുന്ന വേഷവുമൊക്കെ കിട്ടി. അങ്ങനെ ചില ചിത്രങ്ങളില്‍ അതിഥി വേഷവും ചെയ്തു.

ഞാന്‍ അതിഥി വേഷത്തിലെത്തുന്ന മിക്ക ചിത്രങ്ങളും വിജയ്ച്ചു. ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള ചിത്രങ്ങള്‍ അങ്ങനെയായപ്പോള്‍ പലരും അതിഥി വേഷങ്ങള്‍ ചെയ്യാന്‍ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു അതിഥി നടനായി ലേബല്‍ ചെയ്യപ്പെടാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അത്തരം ചിത്രങ്ങള്‍ ചെയ്യുന്നത് താന്‍ നിര്‍ത്തിയെന്ന് ആസിഫ് അലി പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top