Section

malabari-logo-mobile

മത്സ്യമില്ല: തീരങ്ങള്‍ കൊടുംവറുതിയില്‍ (വീഡിയോ)

HIGHLIGHTS : പരപ്പനങ്ങാടി: കടലോരം കൊടും വറുതിയില്‍. ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകകണ്ടെത്താനാകാതെ

പരപ്പനങ്ങാടി: കടലോരം കൊടും വറുതിയില്‍. ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകകണ്ടെത്താനാകാതെ ഒഴിഞ്ഞ വള്ളങ്ങളുമായി മത്സ്യതൊഴിലാളികള്‍ നിസഹായരായി കടലേക്ക്‌ മഴികള്‍ നട്ടിരിക്കുന്നു. മാസങ്ങളായി ജില്ലയിലെ കടലോരങ്ങളിലെ ജനങ്ങളുടെ ജീവിതം ഇത്തരത്തിലാണ്‌. വന്‍ ഇന്ധനതുക ചെലവഴിച്ച്‌ മത്സ്യബന്ധനത്തിന്‌ പോകുന്നവര്‍ വെറുങ്കയ്യോടെ തീരമണയുകയാണിവിടെ.[youtube]https://www.youtube.com/watch?v=O68nm3efjc4[/youtube]

മുന്‍ കാലങ്ങളിലൊന്നും ഇത്രയും ദൗര്‍ലഭ്യം തങ്ങള്‍ക്ക്‌ നേരിടേണ്ടി വന്നിട്ടില്ലെന്ന്‌ മത്സ്യതൊഴിലാളികള്‍ തന്നെ വ്യക്തമാക്കുന്നു. മിക്കവീടുകളിലും മുഴുപട്ടിണിതന്നെയാണ്‌. കൈവശമുള്ള ശേഷിക്കുന്ന സ്വര്‍ണാഭരണങ്ങളും വീടുകളുടെ ആധാരവും പണയപ്പെടുത്തിയാണ്‌ ചിലര്‍ ഒരു നേരത്തെ ആഹാരത്തിനുള്ള വക കണ്ടെത്തികൊണ്ടിരിക്കുന്നത്‌. എന്നാല്‍ അതും എത്ര ദിവസത്തേക്കെന്ന്‌ അവര്‍ നിസഹായതയോടെ ചോദിക്കുന്നു.

sameeksha-malabarinews

ട്രോളിംഗ്‌ നിരോധനത്തിന്‌ സമാനമായ ഈ പ്രതിസന്ധി കടലോരമേഖലയില്‍ നിലനിന്നട്ടും യാതൊരു സഹായവും സര്‍ക്കാര്‍ തലത്തില്‍ നിന്ന്‌ മത്സ്യതൊഴിലാളികള്‍ ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആഗോളവത്‌കരണത്തിന്റെ ഭാഗമായി നമ്മുടെ തീേേത്തക്ക്‌ മത്സ്യബന്ധനത്തിനായി വ്യാപകമായി വിദേശകപ്പലുകള്‍ എത്തിയതും ഈ കപ്പലുകള്‍ മത്സ്യകുഞ്ഞുങ്ങളെയടക്കം ഊറ്റിയെടുക്കന്ന രീതിയില്‍ മത്സ്യബന്ധനം നടത്തുന്നത്‌ മത്സ്യസമ്പത്ത്‌ കുറയാന്‍ ഒരു പ്രധാനകാരണമാണ്‌.

ഒഴിഞ്ഞ വയറുമായി കടല്‍ കനിയുമെന്ന പ്രതീകയില്‍ ഒരോ ദിവസവും തള്ളിനീക്കുകയാണ്‌ മത്സ്യതൊഴിലാളികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!