Section

malabari-logo-mobile

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയുടെ ആദ്യ വിമാനയാത്ര

HIGHLIGHTS : World's tallest woman takes first flight

റുമെയ്‌സ ഗെല്‍ഗി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത, 2021 ഒക്ടോബറില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ എന്ന ബഹുമതിക്ക് റുമെയ്‌സ അര്‍ഹയായി. ‘വീവര്‍ സിന്‍ഡ്രോം’ എന്ന അപൂര്‍വമായ ജനിതക രോഗാവസ്ഥയാണ് റുമെയ്‌സയ്ക്ക് ഇത്രയും ഉയരം ഉണ്ടാകാന്‍ കാരണമായത്.

ഉയരമുണ്ടെന്നത് മാത്രമല്ല, ഇതിന്റെ കൂടെ പലവിധത്തിലുള്ള പ്രയാസങ്ങളും ഇവര്‍ അനുഭവിക്കുന്നുണ്ട്. പ്രായത്തില്‍ കവിഞ്ഞ അസാധാരണമായ വളര്‍ച്ച, എല്ലുകള്‍ക്ക് അതിവേഗം പ്രായം കൂടുന്ന അവസ്ഥ, സന്ധികളില്‍ ചലിക്കുന്നതിന് പരിമിതികള്‍, നടക്കുമ്പോള്‍ ബാലന്‍സ് തെറ്റിപ്പോകുന്ന പ്രശ്‌നം, ശ്വാസതടസം, ഭക്ഷണം വിഴുങ്ങുമ്പോള്‍ പ്രയാസം എന്നിങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് പതിവായി ഇവര്‍ നേരിടുന്നത്. അതു മാത്രമല്ല, ഒന്ന് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനോ വാഹനങ്ങളില്‍ കയറാനോ യാത്ര ചെയ്യാനോ ഈ 25-കാരിക്ക് പറ്റില്ല.

sameeksha-malabarinews

ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റുമെയ്‌സ തന്റെ ജീവിതത്തിലെ ആദ്യ വിമാനയാത്ര നടത്തിയിരിക്കുകയാണ് ഇപ്പോള്‍. തുര്‍ക്കിക്കാരിയായ റുമെയ്‌സ ഇസ്താംബുളില്‍ നിന്ന് യുഎസിലെ സന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് വിമാനത്തില്‍ പറന്നിരിക്കുന്നത്. ജോലി സംബന്ധമായി പുതിയ അവസരങ്ങള്‍ തേടുന്നതിനാണത്രേ റുമെയ്‌സ യുഎസില്‍ എത്തിയിരിക്കുന്നത്. അടുത്ത ആറ് മാസം ഇവരിവിടെ തന്നെ ഉണ്ടാകുമെന്നാണ് അറിവ്.

ഇത്രയും ഉയരമുള്ള ഒരാളെ സംബന്ധിച്ച് വിമാനത്തില്‍ യാത്ര ചെയ്യുകയെന്നത് എളുപ്പമല്ല. വിമാനത്തിലെ ആറോളം സീറ്റുകള്‍ ഒഴിവാക്കി അവിടെ സ്‌ട്രെച്ചര്‍ ഘടിപ്പിച്ച് അതില്‍ കിടന്നാണ് റുമെയ്‌സ 13 മണിക്കൂര്‍ യാത്ര ചെയ്തത്. ഇതിന്റെ അനുഭവം ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. യാത്രയ്ക്ക് സഹായം നല്‍കിയ ഏവര്‍ക്കും നന്ദി അറിയിക്കുന്നതിനൊപ്പം തന്നെ ഇത് തന്റെ ആദ്യ വിമാനയാത്രയാണ്, എന്നാല്‍ അവസാനത്തേത് ആയിരിക്കില്ലെന്നും ഇവര്‍ പറയുന്നു. വിമാനയാത്രയുടെ വിവിധ ചിത്രങ്ങളും റുമെയ്‌സ പങ്കുവച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!