സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ഇരുപതാണ്ട്; അന്ന് ഉയര്‍ന്ന്‌കേട്ട പേരുകള്‍ക്ക് പിന്നീടെന്ത് സംഭവിച്ചു

വാഷിങ്ങ്ടണ്‍; സെപ്റ്റംബര്‍ 11ന് അമേരിക്കക്ക് നേരെയുണ്ടായ സമാനതകളില്ലാത്ത ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം ലോകം ആചരിക്കുകയണ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥിതി ചെയ്തിരുന്ന ഇരട്ടഗോപുരങ്ങളിലടക്കം വിമാനം ഇടിച്ചിറക്കി ലോകത്തെ വിറപ്പിച്ച ദിനം.

ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഈ ആക്രമണത്തില്‍ ഏകദേശം മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.

ഈ ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകക്രമത്തില്‍ എറെ ചര്‍ച്ചചെയ്യപ്പെട്ട മതഭീകരവാദവും, അതിനെതിരെ എന്ന പേരില്‍ നടന്ന അധിനിവേശവുമൊക്കയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക ശേഷം ന്യൂയോര്‍ക്കില്‍ ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞിടത്ത് പുതിയ അംബരചുംബിയായ കെട്ടിടമുയര്‍ന്നുവന്ന മാറ്റം മാത്രമല്ല ലോകത്തുണ്ടായത്. 9/11 എന്ന പേരിലറിയപ്പെട്ട ഈ ഭീകരാക്രമണകാലത്ത് ഉയര്‍ന്നുവന്ന ചിലപേരുകള്‍ക്കും സ്ഥലങ്ങള്‍ക്കും പിന്നീടെന്തു സംഭവിച്ചു.

ബിന്‍ലാദന്‍, ജോര്‍ജ് ഡബ്ല്യു ബുഷ്, ഹമീദ് കര്‍സായി എന്നിവര്‍ അന്ന് ചര്‍ച്ചചെയ്യപ്പെട്ട പേരുകളില്‍ പ്രധാനങ്ങളായിരുന്നു


ഒസാമ ബിന്‍ ലാദന്‍
ഈ ആക്രമണത്തിന് ശേഷം ലോകം മുഴുവന്‍ മുഴങ്ങിക്കേട്ട ഒരു പേര് അല്‍ഖ്വയ്ദ സ്ഥാപകനായ ഒസാമ ബിന്‍ ലാദന്റെതായിരുന്നു.സൗദി അറേബ്യയില്‍ കോടീശ്വര പുത്രനായി ജനനം. അമേരിക്ക അഫ്ഗാനിലെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വളകൊടുത്തി വളര്‍ത്തിയ സംഘങ്ങളുടെ നേതൃനിരയിലേക്ക്. പിന്നീട് അഫ്ഗാനിസ്ഥാനിലെ ഗുഹകളില്‍ ഇരുന്നുകൊണ്ട് അമേരിക്കയിലെ വികസിത നഗരങ്ങളില്‍ ആയിരങ്ങളെ കൊന്നൊടുക്കിയ ഭീകരാക്രണം നടത്തിയതോടെ ഒസാമ ബിന്‍ ലാദന്‍ ലോക മതഭീകരതയുടെ മുഖമായി മാറി. ഈ ആക്രമണത്തിന് അഫ്ഗാനില്‍ ഒളിവിലായിരുന്ന ലാദനെ 2011 മെയ് രണ്ടിന് ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍ സ്പിയര്‍ എന്ന പേരില്‍ നടത്തിയ മിഷന്‍ ഓപ്പറേഷനില്‍ യുഎസ് പ്രത്യേക സൈന്യം കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വെച്ചാണ് ലാദനെ കൊലപ്പെടുത്തിയത്.

ഹമീദ് കര്‍സായി
ഈ ആക്രമണങ്ങള്‍ക്ക് ശേഷം താലിബാനും അല്‍ഖ്വയ്ദക്കുമെതിരെ ശക്തമായ നടപടിയെടുക്കാന്‍ എന്നപേരില്‍ അമേരിക്കയും സഖ്യകക്ഷികളും സ്ഥാപിച്ച ജനാധിപത്യ സര്‍ക്കാരിന്റെ സാരഥി.
താലിബാനെതിരെ നടത്തിയ യുദ്ധത്തിനൊടുവില്‍ അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റായ ഹമീദ് കര്‍സായി 2014 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. നിരവധി വധശ്രമങ്ങളെ അതിജീവിച്ച് ഇന്നും അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നതാണ് ഹമീദ് കര്‍സായിയുടെ പ്രത്യേകത. അവസാനം നടന്ന അധികാരപങ്കിടല്‍ ചര്‍ച്ചകളില്‍ പോലും പങ്കെടുത്തു.

ജോര്‍ജ്ജ് ഡബ്ല്യു ബുഷ്

ഇരട്ടഗോപുര ഭീകരാക്രമണകാലത്തെ യുഎസ് പ്രസിഡന്റ്. അമേരിക്കയുടെ 43ാമത് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ലോകത്തിന്റെ പോലീസായി വിരാജിക്കുന്ന ഒരു കാലത്താണ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് അവരുടെ ഹൃദയനഗരങ്ങളില്‍ അല്‍ഖ്വയ്ദ ആക്രമണം നടത്തുന്നത്. ഞെട്ടിവിറച്ച ദിനങ്ങളില്‍ നിന്നും ഭയചകിതരായ അമേരിക്കന്‍ ജനതയെ സാധാരണ ജീവിതത്തിലേക്ക തിരിച്ചുകൊണ്ടുവരാന്‍ ജോര്‍ജ്ജ് ബുഷിന് സാധിച്ചു. പിന്നീട് മതഭീകരതക്കെതിരെയുള്ള യുദ്ധമെന്ന പേരില്‍ അഫ്ഗാനിസ്ഥനില്‍ നടത്തിയ സൈനികനീക്കങ്ങള്‍ക്കൊടുവില്‍ താലിബാനെ തുരത്തി മറ്റൊരു സര്‍ക്കാരിനെ സ്ഥാപിച്ചു. എന്നാല്‍ 20 വര്‍ഷം പിന്നിടുമ്പോള്‍ താലിബാന്റെ തിരിച്ചുവരവിനും അമേരിക്കന്‍ സൈന്യത്തിന്റെ നാണം കെട്ട തിരിച്ചുപോക്കിനുമാണ് ലോകം സാക്ഷ്യയാകുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •