”ഹരിതയെ പിരിച്ചുവിട്ടത് നാണക്കേട്” പ്രതിഷേധവുമായി ഒരു വിഭാഗം എംഎസ്എഫ് നേതാക്കള്‍

ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചുവിട്ട മുസ്ലീംലീഗ് നടപടി പുനപരിശോധിക്കണമെന്ന് ഒരു വിഭാഗം എംഎസ്എഫ് നേതാക്കള്‍. ഏറെ ഖേദകരമായ നിലപാടാണിതെന്നും ഇത് പുനപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കത്ത് നല്‍കി.

എംഎസ്എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സീനിയല്‍ വൈസ് പ്രസിഡന്റ് എംപി അബ്ദുസമദ്, വൈസ് പ്രസിഡന്റ് ഷഫീഖ് വഴിമുക്ക്, ടി പി ഷൈജല്‍ ഉള്‍പ്പെടെയുള്ള എട്ട് നേതാക്കളാണ് നേതൃത്വത്തിന് മുന്നില്‍ പരാതിയുമായി രംഗത്തെത്തിയത്.

സംഭവം വഷളാകാന്‍ ഇടയായത് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ഇടപെടലാണെന്നും ഇവര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top