തിരൂരങ്ങാടി പിഎസ്എംഒ കോളേജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു: രണ്ട്‌പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി; തിരൂരങ്ങാടി പിഎസ്എംഓ കോളജിന് സമീപം ബുള്ളറ്റും കാറും കൂട്ടി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ആക്‌സിഡന്റ് റെസ്‌ക്യൂ പ്രവര്‍ത്തകരായ പുതുപ്പറമ്പ് സ്വദേശി ഹബീബ് റഹ്മാന്‍, കക്കാട് സ്വദേശി വടക്കന്‍ ഷെഫീഖ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

ഗുരുതര പരിക്കേറ്റ പുതുപ്പറമ്പ് സ്വദേശി ഹബീബിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബുള്ളറ്റ് റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍ ചെമ്മാട് ഭാഗത്തുനിന്നു വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി പതിനൊന്നരമണിയോടെയാണ് അപകടമുണ്ടായത്.

Share news
error: Content is protected !!
Scroll to Top