ലോറിയുടെ പിറകിലേക്ക് നീണ്ടുനിന്ന പോസ്റ്റില്‍ തലയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കുന്നംകുളം: ലോറിയുടെ പിന്‍ഭാഗത്ത് നീണ്ടു നിന്ന ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു.തൃശ്ശൂര്‍ അക്കിക്കാവ് കളത്തിയാല്‍ റോഡില്‍ താമസിക്കുന്ന കണ്ണത്ത് പ്രേംകുമാര്‍ (62) ആണ് മരണപ്പെട്ടത്.
കുന്നംകുളം കമ്പിപ്പാലത്ത് ഇന്ന് വൈകീട്ട് നാല് മണിയോടെ കെഎസ്ഇബിയുടെ പോസ്റ്റുമായി പോയിരുന്ന മിനിലോറി തിരിക്കുന്നതിനിടെ പുറത്തേക്ക് നീണ്ടു നിന്നിരുന്ന പോസ്റ്റ് ബൈക്കില്‍ പോവുകയായിരുന്ന പ്രേംകുമാറിന്റെ തലയില്‍ ഇടിക്കുകയായിരുന്നു.

അപകടവിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ; ജയശ്രീ, മക്കള്‍: രാഹുല്‍, നിഖില്‍.

 

Share news
error: Content is protected !!
Scroll to Top