Section

malabari-logo-mobile

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന ആവിശ്യവുമായി കേരളം സുപ്രീം കോടതിയില്‍

HIGHLIGHTS : ദില്ലി:  പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന ആവിശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇന്റര്‍ നെറ്റ് സംവിധാനവും ...

representational photo

ദില്ലി:  പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന ആവിശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇന്റര്‍ നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതുമൂലം പലകുട്ടികളും ഓണ്‍ലൈനായി പരീക്ഷയില്‍ നിന്നും പുറത്താകുമെന്നും കേരളം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

വീടുകളിലിരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷ മാനദണ്ഡമാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണ്ണയം നടത്താനാകില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

sameeksha-malabarinews

13ാം തിയ്യതി സുപ്രീംകോടതി ഈ കേസ് വീണ്ടും പരിഗണിക്കുകയാണ്.
ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. പ്ലസ് വണ്‍ പരീക്ഷക്ക് എതിരായ ഹര്‍ജികള്‍ തള്ളണമെന്ന് സത്യവാങ്ങ്മൂലത്തില്‍ ആവിശ്യപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!