Section

malabari-logo-mobile

ലോക തപാല്‍ ദിനം; കാലത്തിന്റെ കുത്തൊഴുക്കിലും കാലിടറാതെ കത്ത് പെട്ടി

HIGHLIGHTS : World Postal Day; The letter box has stood the test of time

ഹംസ കടവത്ത്

പരപ്പനങ്ങാടി : ചരിത്രത്തിന്റെ നിശ്വാസ ങ്ങളുടെ കാവല്‍പെട്ടിയായി നിലകൊണ്ട കത്ത് പെട്ടി കാലത്തിന്റെ കുത്തൊഴുക്കിലും കാലിടറാതെ പിടിച്ചു നില്‍ക്കുന്നു.

sameeksha-malabarinews

കത്ത് പെട്ടി ലോകത്തെവിടെയും പ്രവാസത്തിന്റെ ഹൃദയ പെട്ടിയായിരുന്നു. സ്വന്തം മാതാപിതാക്കളുടെ മരണ വിവരങ്ങളടക്കം നാട്ടിലെയും വീട്ടിലേയും നിശ്വാസങ്ങളും ചലനങ്ങളും ഒരു മാസത്തോളം കാത്തിരിപ്പിന് ശേഷം തേടി വന്ന കാലം മുതല്‍ , ജീവിത സ്വപ്നമായ ജോലിയുടെ പ്രവേശന അറിയിപ്പടക്കം കരുതലോടെ കയറിയിറങ്ങി വന്ന ചരിത്രത്തില്‍ വിപ്ലവ ദൗത്യം തീര്‍ത്ത കത്ത് പെട്ടികള്‍ വര്‍ത്തമാന കാലത്തെ പ്രകാശവേഗത്തിന്റെ ധൃതിപൂണ്ട ജീവിത കാലത്തും തപാല്‍ വകുപിന് കീഴില്‍ വ്യവസ്ഥാപിതമായി എല്ലാ ഗ്രാമങ്ങളിലും ഇത് നിലനില്‍ക്കുന്നുവെന്നത് അതിശയോക്തി നല്‍കുന്നതാണ്.

ഫെയ്‌സ്ബുക്ക്, വാട്‌സപ് , ഇന്‍സ്റ്റര്‍ ഗ്രാം, ടിറ്റര്‍, തുടങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ നിമിഷങ്ങള്‍ക്കകം വിവര കൈമാറ്റത്തിനും ആശയ കൈമാറ്റത്തിനും വൈജ്ഞാനിക ചെറുപവലിപ്പങ്ങളില്ലാതെ ആര്‍ക്കും അനായാസം കൈകാര്യം ചെയ്യാമെന്നിരിക്കെ ഇവക്കിടയിലും പതിനായിര കണക്കിന് കത്തുകള്‍ ഈ കത്ത് പെട്ടികളിലൂടെ കടന്ന് പോകന്നത് കാലത്തിന്റെ കൗതുകമാണ്.

ഹൃദയാനുരാഗത്തിന്റെ ചെപ്തുറന്ന് പ്രണയം ഇതിവൃത്തമാക്കിയ അനശ്വര കത്തുപാട്ടുകളില്‍ കത്തു പെട്ടികളുടെ പങ്കും ചേരുവയും വളരെ വലുതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!