ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്‌സിന് പരിക്ക്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ അവര്‍ അപകടനില തരണം ചെയ്തു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈല്‍ പതിച്ചത്. അഷ്‌കിലോണില്‍ കെയര്‍ടേക്കര്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ഷീജ. അവിടെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടുകാരുമായി സംസാരിച്ചു. ഏഴ് വര്‍ഷമായി ഇസ്രായേലിലാണ് ഷീജ.
പലസ്തീന്‍ സായുധ സംഘമായ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ വിദേശികളടക്കം 600ലേറെ പേരാണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 5000 റോക്കറ്റുകളാണ് ഇസ്രയേലിന്റെ നഗരങ്ങളിലേക്ക് പതിച്ചത്. കെട്ടിടങ്ങള്‍ നിമിഷ നേരം കൊണ്ട് തകര്‍ന്നടിഞ്ഞു. പിന്നാലെ ഇസ്രയേല്‍ തിരിച്ചടിച്ചതോടെ ഗാസ കുരുതിക്കളമായി മാറി.
ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 14 വരെ ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



