Section

malabari-logo-mobile

ഓര്‍മയായി പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര

HIGHLIGHTS : World famous Czech novelist Milan Kundera (94) passed away

ലോക പ്രശസ്തനായ ചെക്ക് നോവലിസ്റ്റ് മിലന്‍ കുന്ദേര (94)അന്തരിച്ചു.ചെക് ടീ വിയിലൂടെയാണ് മരണവിവരം പുറത്തു വിട്ടത്.ചൊവ്വഴ്ച്ച പാരിസില്‍ വെച്ചയിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.

1929 ല്‍ ചെക്കോസ്ലോവാക്യയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.തന്റെ എഴുത്തിലെ നിലപാടുകള്‍ കാരണം ചെക്ക് പൗരത്വം നിഷേധിക്കപ്പെട്ട മിലന്‍ കുന്ദേര 1981 ല്‍ ഫ്രാന്‍സ് പൗരത്വം നേടുകയും നല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ചെക്ക് സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്തുകയും ഏറ്റവും പ്രശസ്തനായ ചെക് എഴുത്തുക്കാരനെ 2019 ല്‍ ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

sameeksha-malabarinews

ദ അണ്‍ ബയറി ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്,ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ &ഫോര്‍ഗെറ്റിങ്,ജോക്ക്,ലൈഫ് ഈസ് എല്‍സ്വയര്‍, ഇമ്മോര്‍ട്ടാലിറ്റി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.ഫെസ്റ്റിവല്‍ ഓഫ് ഇന്‍ സിഗ്‌നിഫികേഷന്‍ ആണ് ഏറ്റവും അവസാനമായി മിലന്‍ കുന്ദേരയുടെതായി പുറത്തിറങ്ങിയ നോവല്‍.അപ്പൂര്‍വ്വമായി മാത്രമെ മധ്യമങ്ങളുമായി അദ്ദേഹം ഇടപെടാറുണ്ടായിരുന്നുള്ളൂ. എഴുത്തുക്കാര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ വേണം സംസാരിക്കാന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

1985- ല്‍ ജെറുസലേം പ്രൈസ്,1987-ല്‍ യൂറോപ്യന്‍ സാഹിത്യത്തിനുള്ള ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ്,2000-ല്‍ ഹെര്‍ഡര്‍ പ്രൈസ് എന്നീ അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.2021 ല്‍ ഗോള്‍ഡന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി സ്ലോവേനിയന്‍ പ്രസിഡന്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!