Section

malabari-logo-mobile

മാരുതിയുടെ ഫ്രോങ്ക്‌സ് സിഎന്‍ജി വിപണിയില്‍

HIGHLIGHTS : Maruti's Franks in the CNG market

മാരുതിയുടെ ഫ്രോങ്ക്‌സ് സിഎന്‍ജി വിപണിയില്‍.ഇതുവരെ സി എന്‍ ജി യുടെ 15 മോഡലുകളാണ് മാരുതി ഇറക്കിയിട്ടുള്ളത്.മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ലോഞ്ച് ആണ് ഫ്രോങ്ക്‌സ് എസ് -സി എന്‍ ജി. സിഗ്മ, ഡെല്‍റ്റ എന്നീ രണ്ട് വാരിയെന്റുകളില്‍ ഇത് ലഭ്യമാണ്.

സിഗ്മ വാരിയെന്റിന് 8.41 ലക്ഷവും ഡെല്‍റ്റ വാരിയെന്റിന് 9.27 ലക്ഷവുമാണ് ഇതിന്റെ വില.28.51 മൈലേജാണ് ഇതിനുള്ളത്.1.2 ലിറ്റര്‍,4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ ആണ് ഇതിലുള്ളത്.ഇത് 6000rpm ല്‍ 76 bhp പവറും 4300rpm ല്‍ 98.5 nm ടോര്‍ക്കും ഇത് ഉല്‍പാദിപ്പിക്കും.5സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് ആണ് ഇതില്‍ ഉള്ളത്.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, കീലെസ്സ് എന്‍ട്രി,ഇലക്ട്രിക്കല്‍ ഫോര്‍ ORVM,ഡബിള്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗ്‌സ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീച്ചറുകള്‍.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!