ബോളിവുഡിലെ നയന്‍താരയുടെ അരങ്ങേറ്റത്തിന് ആശംസകളുമായി വിഘ്നേഷ്.അറ്റ്‌ലീയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ‘ജവാന്‍’ എന്ന സിനിമയിലൂടെയാണ് നയന്‍താര തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്.
ഇതിന്റെ ട്രൈലെര്‍ പുറത്തിറങ്ങിയതോടെ നയന്‍ താരക്ക് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആശംസയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ്.
‘രാജാവിനോപ്പമുള്ള സ്വപ്ന തുല്ല്യമായ തുടക്കം കുറിക്കാന്‍ ഒരുങ്ങുന്ന നയന്‍ താരക്ക് ആശംസകള്‍’ എന്ന് പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് വിഘ്നേഷ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി ഇട്ട് കൊണ്ടാണ് ആശംസ അറിയിച്ചത്.
റെഡ് ചില്ലിസിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ റിലീസാവുന്ന ചിത്രം സെപ്റ്റംബര്‍ എഴോടുകൂടി തിയേറ്ററുകളില്‍ എത്തും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




