ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്‌നോളജി പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്‌നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം.

ഡിപ്ലോമ പ്രോഗ്രാമിന് ഒരു വർഷമാണ് കാലാവധി. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുക. ഇന്റേൺഷിപ്പും പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

https://app.srccc.in/register എന്ന ലിങ്കി ലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31നകം ലഭിക്കണം. താത്പര്യമുള്ളവർ നാഷണൽ കോ-ഓപറേറ്റീവ് അക്കാദമി, കോ-ഓപറേറ്റീവ് കോളജ്, വളാഞ്ചേരി പി.ഒ, മലപ്പുറം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0494 2971300

Share news
error: Content is protected !!
Scroll to Top